നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യും. ഏകീകൃത നിരീക്ഷണത്തിന് തയ്യാറാക്കിയ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പഞ്ചായത്തുതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ആറാം വാർഡിൽ തേൻകുളം റോഡിൽ ബെന്നി ബഹനാൻ എം.പി നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും. മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ്, ഡി പോൾ കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളാണ് വീടുകളിലും സ്ഥാപനങ്ങളിലും വിവരശേഖരണം നടത്തിയത്.