p

കൊച്ചി: ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികകളിൽ നിയമനത്തിന് കാഴ്‌ചപരിമിതർക്ക് ആദ്യ പരിഗണന നൽകണമെന്നും അത്തരം അപേക്ഷകരില്ലെങ്കിൽ മാത്രമേ കേൾവി, ചലന വൈകല്യമുള്ളവരെ പരിഗണിക്കാവൂ എന്നും ഹൈക്കോടതി നിർദ്ദേശം. കോഴിക്കോട് ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളേജിലെ അസി. പ്രൊഫസർ നിയമനത്തിന് ഭിന്നശേഷിക്കാരിയെ പരിഗണിക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഉത്തരവിട്ടതിനെതിരെ കോളേജ് മാനേജരും ഈ തസ്തികയിൽ ജനറൽ കാറ്റഗറിയിൽ നിയമനം ലഭിച്ച ഉദ്യോഗാർത്ഥിയും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനായുള്ള 2016ലെ നിയമപ്രകാരം കാഴ്‌ചപരിമിതർക്കാണ് പ്രാഥമിക പരിഗണന. ഇവരില്ലെങ്കിൽ വീണ്ടും വിജ്ഞാപനമിറക്കി കേൾവി, ചലന പരിമിതരെ പരിഗണിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. നിയമ വ്യവസ്ഥകൾ വ്യക്തമായി പരിശോധിക്കാതെയാണ് ചലന വൈകല്യമുള്ള യുവതിക്ക് നിയമനം നൽകാൻ കമ്മിഷണർ ഉത്തരവിട്ടതെന്ന് വിലയിരുത്തിയ ഹൈക്കോടതി നിയമന ഉത്തരവു റദ്ദാക്കി. നാലു മാസത്തിനുള്ളിൽ ബന്ധപ്പെട്ട കക്ഷികളെ കേട്ട് തീരുമാനമെടുക്കാനും കമ്മിഷണറോടു നിർദ്ദേശിച്ചു.

കാ​സ​ർ​കോ​ട് ​കോ​ളേ​ജ്:
വി​ധി​ ​തി​ങ്ക​ളാ​ഴ്ച

കൊ​ച്ചി​:​ ​കാ​സ​ർ​കോ​ട് ​പ​ട​ന്ന​യി​ലെ​ ​ടി.​കെ.​സി​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റി​ന് ​പു​തി​യ​ ​കോ​ളേ​ജ് ​തു​ട​ങ്ങാ​ൻ​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​തി​നെ​തി​രെ​ ​ഷ​റ​ഫ് ​ആ​ർ​ട്‌​സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജ് ​ക​മ്മി​റ്റി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​തി​ങ്ക​ളാ​ഴ്‌​ച​ ​വി​ധി​ ​പ​റ​യും.​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​നാ​ണ് ​ഹ​ർ​ജി​ ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റി​യ​ത്.​ ​പു​തി​യ​ ​സ്വാ​ശ്ര​യ​ ​ആ​ർ​ട്‌​സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജ് ​തു​ട​ങ്ങാ​ൻ​ ​ടി.​കെ.​സി​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ ​അ​പൂ​ർ​ണ​മാ​യി​ട്ടും​ ​അ​നു​മ​തി​ ​ന​ൽ​കാ​ൻ​ ​നീ​ക്കം​ ​ന​ട​ത്തി​യ​ ​ക​ണ്ണൂ​ർ​ ​വി.​സി​യു​ടെ​ ​ന​ട​പ​ടി​ ​തെ​റ്റാ​യി​പ്പോ​യെ​ന്നു​ ​നേ​ര​ത്തെ​ ​സിം​ഗി​ൾ​ബെ​ഞ്ച് ​വി​ല​യി​രു​ത്തി​യി​രു​ന്നു.