kufos
കുഫോസ് ബിരുദ പാഠ്യപദ്ധതി പരിഷ്കരണം

മരട്: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ്) ബിരുദകോഴ്സുകളിൽ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്ന് വൈസ് ചാൻസലർ കെ. റിജി ജോൺ അറിയിച്ചു. വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യത്തിന് ഊന്നൽ നൽകുന്നതായിരിക്കും പരിഷ്കരണം. വിദ്യാർത്ഥികൾക്ക് തൊഴിൽ പരിചയം നേടാനുള്ള അവസരം നൽകുന്നതിനായി കോഴ്സ് ഇടയ്ക്ക് വച്ച് നിറുത്താനും പിന്നീട് തുടർന്ന് പഠിക്കാനും അവസരം നൽകും. ഇതിന്റെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രങ്ങൾ തൊഴിൽ പരിശീലന ഇടങ്ങളായി മാറും.

ഐ.സി.എ.ആർ നിർദ്ദേശങ്ങൾ പഠിച്ച്, വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകുന്ന തരത്തിലായിരിക്കും പാഠ്യപദ്ധതി പരിഷ്കരണമെന്ന് വൈസ് ചാൻസലർ പറഞ്ഞു.