മൂവാറ്റുപുഴ: നിർമ്മല ഹയർ സെൻഡറി സ്കൂളിൽ നടന്ന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളയുടെ ഉദ്ഘാടനം മൂവാറ്റുപുഴ എ.ഇ.ഒ ജീജാ വിജയൻ നിർവഹിച്ചു. വ്യത്യസ്തങ്ങളായ വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ചാർട്ട് തുടങ്ങിയവയുടെ പ്രദർശനവും നടന്നു. യോഗത്തിൽ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ.ആന്റണി പുത്തൻകുളം, പി.ടി.എ പ്രസിഡന്റ് ബിജു മാത്യു, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ.ഫ്രാൻസിസ് മഠത്തിപറമ്പിൽ എന്നിവർ സംസാരിച്ചു.