11

തൃക്കാക്കര : കാക്കനാട് - ഇൻഫോപാർക്ക് റോഡിൽ സുരഭി നഗറിന് സമീപം കാനയുടെ കവർ സ്ലാബ് ഇളകിയത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇവിടെ അപകടം തുടർക്കഥയാണ്. രണ്ട് വർഷം മുൻപ് പണി പൂർത്തികരിച്ച കാനയുടെ കവർസ്ലാബ് വളവ് വരുന്ന ഭാഗത്ത് ചെറിയ മരകഷ്ണം വെച്ച് കോൺക്രീറ്റ് ചെയ്യുകയാണുണ്ടായത്. രാവിലെയും വൈകിട്ടു രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റോഡിന് സമീപത്തെ സ്ലാബ് കാരണം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർത്ഥിയുടെ കാൽ സ്ലാബിന് ഇടയിൽപെട്ട് പരിക്കേറ്റിരുന്നു. അപകട മുന്നറിയിപ്പ് നൽകാൻ സമീപ വാസികൾ മരത്തടി ഇട്ടിരിക്കുകയാണ്. പൊതുമരാമത്ത് സൂപ്പർവൈസർ നേരിട്ട് മേൽനോട്ടം വഹിച്ച നിർമ്മാണത്തിലാണ് ഗുരുതരമായ അനാസ്ഥയുണ്ടായിരിക്കുന്നത്.