തൃപ്പൂണിത്തുറ: മെഡിക്കൽ വിദ്യാർഥികളുടെയും ജനകീയ ആരോഗ്യ ഡോക്ടർമാരുടെയും രണ്ടു ദിവസത്തെ സംയുക്ത യോഗമായ മെഡിക്കോൺ 22 ഇന്നും നാളെയുമായി പെരുമ്പളത്ത് നടക്കും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ആരോഗ്യവിഷയ സമിതിയും യുവസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരും ജനകീയ ഡോക്ടർമാരും വിഷയാവതരണം നടത്തും.
ഇന്ന് രാവിലെ പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് കെ.എസ്.ഡി.പി. ചെയർമാൻ സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ഡോ. ടി.എസ്. അനീഷ്, ജാഫർ ഷെരീഫ്, ജോയ് സെബാസ്റ്റ്യൻ, ഡോ. ജോ ജോസഫ് എന്നിവർ വിഷയ അവതരണം നടത്തും. തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വാർഡിലും ലഹരി വിരുദ്ധ ജനസംവാദം നടത്തും. വെകിട്ട് ക്യാമ്പ് ഫയർ .
നാളെ രാവിലെ 6 ന് പെരുമ്പളം ദ്വീപിലൂടെ യാത്ര. 9 മുതൽ ആർ. സബീഷ്, ഡോ. ആർ. രജത്ത്, ഡോ. മിഥുൻ സിദ്ധാർത്ഥ് എന്നിവർ വിഷയാവതരണം നടത്തും. തുടർന്നുള്ള സമാപന സമ്മേളനം പെരുമ്പളം സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജി. മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര താരം അനിൽ പെരുമ്പളം ഉദ്ഘാടനം ചെയ്യും. എം.എൻ. സജീവ്, കെ.പി. ശശികുമാർ, എ.വി. അശോകൻ, ശീതാ സന്തോഷ്, ആർ ശശിധരൻ നായർ, എസ്. വേലായുധൻ എന്നിവർ സംസാരിക്കും.