മൂവാറ്റുപുഴ: ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് വാളണ്ടിയർമാരെ നിയമിക്കുന്നതിനായി കേരള വാട്ടർ അതോററ്റി മൂവാറ്റുപുഴ പി.എച്ച് സബ് ഡിവിഷൻ അസി.എക്സിക്യുട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ 12ന് രാവിലെ 10ന് അഭിമുഖം നടത്തും. മൂവാറ്റുപുഴ പി.എച്ച് ഡിവിഷന് കീഴിൽ വരുന്ന മാറാടി,പായിപ്ര, വാളകം, ആരക്കുഴ, ആയവന, മഞ്ഞള്ളൂർ, കല്ലൂർക്കാട്, പാലക്കുഴ എന്നീ പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ നടപ്പിലാക്കുന്ന പദ്ധതികളുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് 631 രൂപ ദിവസ വേതനത്തിനാണ് വോളന്റിയർമാരെ നിയമിക്കുന്നത്. 179 ദിവസത്തേക്കാണ് നിയമനം. സിവിൽ, മെക്കാനിക്കൽ എൻജിനിയറിംഗിൽ ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവരേയും വാട്ടർ അതോറിറ്റിയിൽ ഓവർസിയർ തസ്തികയ്ക്ക് മുകളിൽ ജോലിചെയ്തിട്ടുള്ളവരേയും പരിഗണിക്കുന്നതാണ്. കമ്പ്യൂട്ടർ പരിജ്ഞാനവും ജലവിതരണ രംഗത്ത് പ്രവർത്തി പരിചയവും പരിഗണിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്തുതന്നെ ഇന്റർവ്യൂവിന് എത്തിച്ചേരണമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.