നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രദീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.എം.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷബീർ അലി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സ്‌നേഹജ്വാല തെളിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻ അമ്പിളി ഗോപി, ബി.ഡി.ഒ സാജിത സഗീർ, ദിലീപ് കപ്രശേരി, തോമസ് എന്നിവർ സംസാരിച്ചു.