മരട്: തുരുത്തി ഭഗവതി ക്ഷേത്ര സൗധ സമർപ്പണ സമ്മേളനവും അവാർഡ് വിതരണവും നടത്തി. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് അദ്ധ്യക്ഷനായി. യൂണിയൻ വൈസ് ചെയർമാൻ സി.വി.വിജയൻ അവാർഡുകൾ വിതരണം ചെയ്തു. ക്ഷേത്രം മേൽശാന്തി പ്രമോദ് അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ടി.പി.ലെനിൻ, സെക്രട്ടറി കെ.പി.സുധീഷ്, വൈസ് പ്രസിഡന്റ് കെ.കെ. വേണു, യൂണിയൻ കമ്മിറ്റി അംഗം കെ.പി.ശിവദാസ്, അനു വിനയൻ എന്നിവർ സംസാരിച്ചു.