high

* ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ട്രാൻ. കമ്മിഷണർ

കൊച്ചി: അസുര ബസിന്റെ കൂട്ടക്കുരുതിയിൽ നാട് വിറങ്ങലിച്ചു നിൽക്കെ, ട്രാഫിക് നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ഹൈക്കോടതി നിർദ്ദേശം. റോഡിലെ കുരുതിക്കളങ്ങളിൽ ഇനി ഒരാൾക്കും ജീവൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ ഒരുമിച്ചു പ്രവർത്തിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും സർക്കുലറുകൾ പുറപ്പെടുവിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. വടക്കഞ്ചേരിയിൽ കഴിഞ്ഞ ദിവസം അഞ്ച് സ്കൂൾ കുട്ടികളുൾപ്പെടെ ഒൻപത് പേരുടെ ജീവനെടുത്ത അപകടത്തെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന കേസിലാണിത്. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് നേരിട്ട് ഹാജരായ ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ബോധിപ്പിച്ചു.

ട്രാഫിക് നിയമലംഘനങ്ങൾ അനുവദിക്കില്ലെന്ന് ഡ്രൈവർമാരെ ബോദ്ധ്യപ്പെടുത്തണം. എങ്കിലേ അപകടകരമായ ഡ്രൈവിംഗ് തടയാനാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ശുപാർശകൾ നിർദ്ദേശിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറോട് ആവശ്യപ്പെട്ട കോടതി ഹർജി ഒക്ടോബർ 28ലേക്ക് മാറ്റി. ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ടോ ഓൺലൈൻ മുഖേനയോ അന്നും ഹാജരാകണം.

പരാതിപ്പെടാൻ

ടോൾ ഫ്രീ നമ്പർ

* നിയമലംഘനം സംബന്ധിച്ച് ജനങ്ങൾക്ക് പരാതി നൽകാൻ ടോൾ ഫ്രീ നമ്പർ പരിഗണിക്കാമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ

*നിയമലംഘനങ്ങൾ പിടികൂടുന്നുണ്ടെങ്കിലും സാഹചര്യം മാറുന്നില്ല. നിസാര നടപട‌ികളേ ഉണ്ടാകൂവെന്നതിനാലാണിത്

* 1.67 കോടി വാഹനങ്ങളെ നിയന്ത്രിക്കാൻ 368 മോട്ടോർ വെഹിക്കിൾ ഓഫീസർമാർ മാത്രം. ഇവർക്ക് ക്ളറിക്കൽ ജോലിയും

* ബോധവത്കരണത്തിലൂടെ അപകട മരണങ്ങളിൽ 13.7 ശതമാനം കുറവുണ്ടായി. 20 ശതമാനം കുറവാണ് വകുപ്പിന്റെ ലക്ഷ്യം

*വിദ്യാർത്ഥികൾക്കായി സേഫ് കാമ്പസ് നടപ്പാക്കുന്നുണ്ട്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്

* വെള്ളിയാഴ്ച മാത്രം 96 ഡ്രൈവർമാർക്കെതിരെ അമിത വേഗത്തിന് നടപടിയെടുത്തു. 200 ട്രാൻ. ബസുകൾക്കെതിരെയും നടപടി

ഡാ​ൻ​സിം​ഗ് ​ഡ്രൈ​വ​ർ​

കൊ​ച്ചി​:​ ​വ​ട​ക്ക​ഞ്ചേ​രി​യി​ൽ​ ​ഒ​ൻ​പ​തു​പേ​രു​ടെ​ ​മരണത്തി​നി​ടയാക്കി​യ​ ​ടൂ​റി​സ്റ്റ് ​ബ​സി​ന്റെ​ ​ഡ്രൈ​വ​ർ​ ​എ​റ​ണാ​കു​ളം​ ​പെ​രു​മ്പ​ട​വം​ ​പൂ​ക്കോ​ട്ടി​ൽ​ ​ജോ​മോ​ൻ​ ​മു​മ്പ് ​അ​പ​ക​ടം​ ​ക്ഷ​ണി​ച്ചു​ ​വ​രു​ത്തു​ന്ന​ ​രീ​തി​യി​ൽ​ ​ബ​സോ​ടി​ച്ച​തി​ന്റെ​ ​ഭീ​തി​പ്പെ​ടു​ത്തു​ന്ന​ ​വീ​ഡി​യോ​ ​പു​റ​ത്താ​യി.​ ​ഡ്രൈ​വിം​ഗ് ​സീ​റ്റി​ൽ​ ​നി​ന്ന് ​എ​ണീ​റ്റ് ​ഡോ​റി​നോ​ട് ​ചേ​ർ​ന്നു​നി​ന്ന് ​ഡാ​ൻ​സ് ​ക​ളി​ച്ചാ​ണ് ​ബ​സോ​ടി​ച്ച​ത്.​ ​അ​ടി​പൊ​ളി​ ​പാ​ട്ടി​നൊ​പ്പം​ ​നൃ​ത്തം​ ​ചെ​യ്യു​മ്പോ​ൾ​ ​സ്റ്റി​യ​റിം​ഗി​ൽ​ ​ഒ​രു​ ​കൈ​ ​പേ​രി​നു​മാ​ത്രം.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു​ ​കൈ​വി​ട്ട​ക​ളി.​ ​വർഷങ്ങൾക്കുമുൻപ് വി​ദ്യാ​ർ​ത്ഥി​കൾ ​ ചി​ത്രീ​ക​രി​ച്ച​ ​ദൃ​ശ്യ​മാ​ണി​ത്. ​ ​ഇത് താനാണെന്ന്ജോമോൻ സമ്മതി​ച്ചി​ട്ടുണ്ട്.

ബസ് ഉ​ട​മ​യും​ ​
അ​റ​സ്റ്റിൽ

വടക്കഞ്ചേരി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ ​ടൂ​റി​സ്റ്റ് ​ബ​സി​ന്റെ​ ​ഉ​ട​മ​ ​അ​രു​ണി​നെ​ ​പ്രേ​ര​ണ​ക്കു​റ്റം​ ​ചു​മ​ത്തി​ ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​കോ​ട്ട​യം​ ​പാ​മ്പാ​ടി​ ​പ​ങ്ങ​ട​ ​സ്വ​ദേ​ശി​യാ​ണ്.​ ​അ​പ​ക​ട​ശേ​ഷം​ ​ െെഡ്രവർ ജോ​മോ​ന് ​ര​ക്ഷ​പ്പെ​ടാ​നും​ ​അ​രു​ൺ​ ​സ​ഹാ​യ​മൊ​രു​ക്കി. ​ജോ​മോ​നെ​തി​രെ​ ​ന​ര​ഹ​ത്യാ​ക്കു​റ്റം​ ​ചു​മ​ത്തി.​ ​മ​ദ്യ​പി​ച്ചാ​ണ് ​വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന​ ​പ​രാ​തി​യും​ ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​ആ​ല​ത്തൂ​ർ​ ​ഡി​വൈ.​എ​സ്.​പി​ ​പ​റ​ഞ്ഞു.​ ​ജോ​മോ​നെ​ ​ഇ​ന്ന​ലെ​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​എ​ത്തി​ച്ച് ​തെ​ളി​വെ​ടു​ത്തു.​ ​മൂ​ന്നു​ ​മാ​സ​ത്തി​നി​ടെ​ 19​ ​ത​വ​ണ​ ​ജോ​മോ​ൻ​ ​വേ​ഗ​ ​പ​രി​ധി​ ​ലം​ഘി​ച്ചെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ 2018​ൽ​ ​മ​ദ്യ​പി​ച്ച് ​വാ​ഹ​ന​മോ​ടി​ച്ച​തി​നും​ ​കേ​സു​ണ്ട്.​ ​ഇ​യാ​ളെ​ ​ആ​ല​ത്തൂ​ർ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

അ​മി​ത​ ​വേ​ഗം,
നി​യ​മ​ ​ലം​ഘ​നം

ഇ​ന്ന​ലെ​ ​കേ​സ്

134​

ടൂറി​സ്റ്റ്
ബ​സു​ക​ൾ​ക്കെ​തി​രെ

പിഴ

2,16,000 രൂപ

കു​റ്റ​ങ്ങൾ

 രൂ​പ​മാ​റ്റം ​
 അ​മി​ത​ ​ശ​ബ്ദ​ വെ​ളി​ച്ചം​ ​
 ഡാ​ൻ​സ് ​ഫ്ളോ​ർ​ ​
 സ്പീ​‌​ഡ് ​ഗ​വ​ർ​ണ​ർ​-​ ​
ജി.​പി.​എ​സ്
വേ​ർപ്പെ​ടു​ത്ത​ൽ​ ​
 ബോ​ഡി​ ​നി​റ​യെ​ ​ഗ്രാ​ഫി​ക്സ്