പറവൂർ: കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക് കർഷകർക്കായി ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.എം.അലി, ചീഫ് കോ ഓർഡിനേറ്റർ എം.പി.വിജയൻ, ബീനാ ബാബു, വി.പി. അനിൽകുമാർ, ടി.എ.മുജീബ്, സബിത നാസർ, എ.എം. അബൂബക്കർ, വി.എ.മൊയ്തീൻ നൈന, എ.എം.അബ്ദുൾ സലാം, ടി.ബി.ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.