വൈപ്പിൻ: പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലെ 610 കുടുംബങ്ങളുടെ ഉറക്കംകെടുത്തിയ റവന്യൂ വകുപ്പ് നടപടി പിൻവലിച്ചു. ഇവർക്ക് കരമടയ്ക്കാൻ സർക്കാർ അനുമതി നൽകിയതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് നിർത്തിവച്ച നികുതിയടവ് പുനരാരംഭിക്കാൻ നിർദ്ദേശിച്ച് കൊച്ചി ഭൂരേഖ തഹസിൽദാർ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് മേഖലയിലെ 610 കുടുംബങ്ങളുടെ കരമടവ്, രജിസ്‌ട്രേഷൻ തുടങ്ങിയ റവന്യു നടപടികളാണ് നിർത്തിവച്ചിരുന്നത്.