accident
കൂത്താട്ടുകുളം -മൂവാറ്റുപുഴ എം.സി റോഡിൽ ഉന്നകുപ്പ വളവിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേയ്ക്ക് പതിച്ച നിലയിൽ

മൂവാറ്റുപുഴ: കൂത്താട്ടുകുളം -മൂവാറ്റുപുഴ എം.സി റോഡിൽ നിയന്ത്രണംവിട്ട കാർ താഴ്ചയിലേയ്ക്ക് പതിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉന്നകുപ്പ വളവിൽ ഇന്നലെ രാവിലെ 10:30 ഓടെയാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ ബാരിക്കേഡും വൈദ്യുതി പോസ്റ്റും തകർത്ത് 15 അടിയോളം താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. കോതമംഗലത്തേക്ക് പോവുകയായിരുന്ന പന്തളം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് എം.സി റോഡിൽ ചെറിയ തോതിൽ തടസപ്പെട്ട ഗതാഗതം പൊലീസും നാട്ടുകാരും ചേർന്ന് പുനഃസ്ഥാപിച്ചു.