
കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ഡോ. സുവർണ നാലപ്പാടിന് നൽകും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കല, സാഹിത്യം, ചരിത്രം, തത്വചിന്ത, ദർശനം എന്നീ മേഖലകൾക്ക് നൽകിയ സംഭാവനകൾ മുൻനിറുത്തി നൽകുന്ന പുരസ്‌കാരം 20ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണൻ സമ്മാനിക്കും. പ്രൊഫ.എം. തോമസ് മാത്യു തുറവൂർ വിശ്വംഭരൻ അനുസ്മരണ പ്രഭാഷണം നടത്തും.