കോതമംഗലം: ചെറുവട്ടൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. പി.ടി.എ പ്രസിഡന്റ് റഷീദ് കവലയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് അംഗം ഷറഫിയ ശിഹാബ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് സിവിൽ ഓഫീസർ കെ.സി.ഏല്യാസ് ലഹരി വിരുദ്ധ ക്ലാസെടുത്തു. ചെറുവട്ടൂർ നാരായണൻ, സി.എൻ.സനൽ, എ.ആർ.പ്രസാദ്, മീരാവുമ്മ അലിയാർ, ബാബു, ഷീജ, ഹസ്തീസ് തുടങ്ങിയവർ സംസാരിച്ചു. അംബേദ്കർ അവാർഡ് ജേതാവ് രവീന്ദ്രൻ ചെങ്ങമനാടിന്റെ കരകൗശല വസ്തു പ്രദർശനവുമുണ്ടായി.സ്കൂൾ പരിസര ശുചീകരണവും നടത്തി.