കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിൽ മാറ്റം. എസ്.പി സോജന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കോട്ടയം എസ്.പി കെ.എം. സാബു മാത്യുവിനാണ് പുതിയ ചുമതല. ഒരു മാസം മുമ്പെടുത്ത തീരുമാനം ഇപ്പോഴാണ് വെളിച്ചത്തുവന്നത്.
സാബു മാത്യുവിന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇവർ കഴിഞ്ഞയാഴ്ച മുൻ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഫയലുകൾ കൈപ്പറ്റി. അന്വേഷണത്തിൽ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാർ കോടതിയെ സമീപിച്ചിരുന്നു.