ഞാറക്കൽ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വി.കെ. കൃഷ്ണൻ വയോജന ക്ഷേമകേന്ദ്രത്തിലേക്ക് മെമ്പർഷിപ്പ് തുടങ്ങി. 60 വയസിന് മുകളിലുളള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായവർക്ക് അംഗത്വം എടുക്കാം. അപേക്ഷാഫോറം മാലിപ്പുറത്തുള്ള എളങ്കുന്നപ്പുഴ വയോജന ക്ഷേമകേന്ദ്രത്തിലോ പഞ്ചായത്ത് ഓഫീസിൽനിന്നോ വാങ്ങാം. പൂരിപ്പിച്ച ഫോറം ഈ സ്ഥലങ്ങളിൽ സ്വീകരിക്കുന്ന അവസാനതീയതി 31.