കുറുപ്പംപടി: കാെവിഡ് കാലത്ത് ആരോഗ്യരംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ആശാവർക്കർമാരെയും മുടക്കുഴ ഗ്രാമപഞ്ചായത്തും പെരുമ്പാവൂർ ലയൺസ് ക്ലബും ചേർന്ന് ആദരിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മുത്തേടൻ, ഷൈമി വർഗീസ്, എ.ടി. അജിത്കുമാർ, ഷോജറോയി, ഡോ. രാജിക കുട്ടപ്പൻ, കെ.ജെ. മാത്യ, ജോസ്എ .പോൾ, വത്സ വേലായുധൻ , ഡോളി ബാബു, ആശാ വർക്കർ മോളി ടി.വർഗീസ്, ലയൺസ് ക്ലബ് ഭാരവാഹികളായ ജോർജ് നാരിയേലി, പോൾ പൊട്ടക്കൽ, ടി.പി. സജി, ജോൺസൺ എന്നിവർ പ്രസംഗിച്ചു.