w
ഡി വൈ എഫ് ഐ പെരുമ്പാവൂർ ബ്ലോക്ക്‌ കാൽനട ജാഥയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഓടക്കാലിയിൽ നിർവഹിക്കുന്നു

കുറുപ്പംപടി: നവംബർ 3 ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ കമ്മിറ്റി സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം പെരുമ്പാവൂർ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന ബ്ലോക്ക്‌ കാൽനട ജാഥയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഓടക്കാലിയിൽ നിർവഹിച്ചു. ജാഥാ ക്യാപ്റ്റൻ നിഖിൽ ബാബുവിന് പതാക കൈമാറി. അശമന്നൂർ മേഖലാ പ്രസിഡന്റ്‌ വിവേക് എസ്. കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്,ജില്ലാ കമ്മിറ്റിഅംഗങ്ങളായ പി.എ. അഷ്‌കർ, ടി.വി. വൈശാഖ്‌, മെഹ്‌റു ആര്യ ഫിറോസ്വ തുടങ്ങിയർ സംസാരിച്ചു. ജാഥ 10ന് വെങ്ങോലയിൽ സമാപിക്കും.