കോലഞ്ചേരി: പൂതൃക്ക കൃഷിഭവനിൽനിന്ന് സൗജന്യ കാർഷിക ജലസേചന വൈദ്യുതി കണക്ഷൻ ലഭിച്ച കർഷകരുടെ യോഗം 11, 13, 15 തീയതികളിൽ രാവിലെ 10ന് നടക്കും. കോലഞ്ചേരി പച്ചക്കറി വിപണിഹാളിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ച തിരുവാണിയൂരിലും ശനിയാഴ്ച പുത്തൻകുരിശിലുമാണ് യോഗം.

ഒ​റ്റത്തവണ രജിസ്‌ട്രേഷൻ ഫീസായി 100 രൂപയും വാർഷിക വരിസംഖ്യയായി 120 രൂപയും കൊണ്ടുവരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.