കോലഞ്ചേരി: സോഷ്യൽ ജസ്​റ്റിസ് ഫോറം 'നമ്മുടെ വിദ്യാലയം നന്മയുടെ ലോകം' സാംസ്‌കാരികസംഗമം സംഘടിപ്പിച്ചു. സംസ്ഥാനപ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. പ്രകാശൻ അദ്ധ്യക്ഷനായി. പ്രതിഭാസംഗമം പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസും 'കുഞ്ഞിളംകൈയിൽ സമ്മാനം' വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ബിജു കെ. ജോർജും ഉദ്ഘാടനം ചെയ്തു.