കോലഞ്ചേരി: ലഹരിയുടെ അമിതോപയോഗത്തിനെതിരെ വൈസ്‌മെൻസ് ക്ളബ് ഒഫ് യൂത്ത് മിനിസ്ട്രി ഫാംഫെഡ് ഫുഡ്‌സുമായി സഹകരിച്ച് സൈക്കിൾറാലി ഇന്ന് നടക്കും. രാവിലെ ആറിന് കോലഞ്ചേരിയിൽ തുടങ്ങുന്ന റാലി ഡി.വൈ.എസ്.പി ജി. അജയ്‌നാഥ് ഉദ്ഘാടനം ചെയ്യും. ഫാംഫെഡ് മാനേജിംഗ് ഡയറക്ടർ അഖിൻ ഫ്രാൻസിസ് ഫ്‌ളാഗ് ഓഫ് ചെയ്യും.