k
കേരളത്തിനു വേണ്ടി സ്വർണ്ണമെഡൽ നേടിയ ഭാവിക ഷാജിയെ കെ.ബാബു എം.എൽ.എ. ആദരിക്കുന്നു

തൃപ്പൂണിത്തുറ: ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസിൽ വനിതാ വിഭാഗം 4x100 മീറ്റർ റിലയിൽ കേരളത്തിനുവേണ്ടി സ്വർണം നേടിയ ഭാവിക ഷാജിയെ കെ.ബാബു എം.എൽ.എ ആദരിച്ചു. എസ്.എൻ ജംഗ്ഷനിൽ വടക്കും പുറത്ത് വി.കെ.ഷാജിയുടെയും വിദ്യ സി.ബാലകൃഷ്ണന്റെയും മകളാണ്. മഹാരാജാസ് കോളേജിൽ ബി.എ എക്കണോമിക്സ് അവസാന വർഷ വിദ്യാർത്ഥി കൂടിയാണ് ഭാവിക. കോൺഗ്രസ് എരൂർ മണ്ഡലം പ്രസിഡന്റ് കെ.കേശവൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഡി.ശ്രീകുമാർ, ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി സതീശൻ വടക്കുംപുറം, വാർഡ് കൗൺസിലർ ജോമോൻ, മുൻ നഗരസഭാ ചെയർമാൻ കെ.കെ.മോഹനൻ, മുൻ കൗൺസിലർ ജോഷി സേവ്യർ, എഡ്രാക്ക് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ആർ.നന്ദകുമാർ, എം.എസ്. സതീശൻ എന്നിവർ നേതൃത്വം നൽകി.