തൃപ്പൂണിത്തുറ: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ വിപുലമായി നടത്തുന്നതിനുവേണ്ടി തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചു. യോഗം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ് പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ യു.കെ.പീതാംബരൻ, ജയ പരമേശ്വരൻ, കൗൺസിലർ കെ.ടി.അഖിൽദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.സി.പോൾ, നവീൻ ശിവൻ എന്നിവർ സംസാരിച്ചു.