vhssmarady
ഈസ്റ്റ് മാറാടി സ്കൂളിലെ ടോയ്ലെറ്റ് സമുച്ചയത്തിന്റേയും നവീകരിച്ച ഹയർ സെക്കൻഡറി ക്ലാസ് റൂമുകളുടേയും ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സ്കൂളിലെ ടോയ്ലെറ്റ് സമുച്ചയത്തിന്റേയും നവീകരിച്ച ഹയർ സെക്കൻഡറി ക്ലാസ് റൂമുകളുടേയും ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ബിനി ഷൈമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്, മെമ്പർമാരായ ബിജു കുര്യാക്കോസ്, പി.പി. ജോളി, ഷൈനി മുരളി, അജി സാജു, ജയ്സ് ജോൺ, ജിബി മണ്ണത്തൂക്കാരൻ, ബാങ്ക് പ്രസിഡന്റുമാരായ സാബു ജോൺ, ഗ്രേസി ഫ്രാൻസിസ്, ഡോ. ചിന്നമ്മ വർഗീസ്, ഹെഡ്മാസ്റ്റർ അജയൻ എ.എ, പി.ടി.എ പ്രസിസന്റ് സിനിജ സനിൽ, എസ്.എം.സി ചെയർമാൻ ടി.വി അവിരാച്ചൻ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, സ്നേഹത്തണൽ സി.സി. കണ്ണൻ, പ്രിൻസിപ്പൽ ഫാത്തിമ റഹിം എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹയർ സെക്കൻഡറി ടോയ്ലെറ്റ് സമുച്ചയത്തിന്റേയും ക്ലാസ് റൂമുകളുടേയും നിർമ്മാണം പൂർത്തീകരിച്ചത്.