 
കോലഞ്ചേരി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പോൾ പി. മാണിയുടെ 15-ാമത് ചരമവാർഷിക ദിനാചരണം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.പി. ഗീവർഗീസ് ബാബു അദ്ധ്യക്ഷനായി. മണ്ഡലംപ്രസിഡന്റ് സി.എൻ. വത്സലൻ പിള്ള, സി.പി. ജോയ്, എം.പി. രാജൻ, നിബു കുര്യാക്കോസ്, അഡ്വ. പി.അർ. മുരളീധരൻ, ലിസി അലക്‌സ്, കെ.ഒ. ജോർജ്, ബെന്നി പുത്തൻവീട്ടിൽ, ജോൺ ജോസഫ്, ജോർജ് ചാലിൽ, അരുൺ പാലിയത്ത്, എം.എം. ലത്തീഫ്, മഞ്ജു വിജയധരൻ, അനീഷ് പട്ടിമറ്റം തുടങ്ങിയവർ സംസാരിച്ചു.