പറവൂർ: ഗോതുരുത്ത് മുസിരിസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പതിനാലാമത് ഗോതുരുത്ത് ഫെസ്റ്റിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സോസൈറ്റി പ്രസിഡന്റ് ജെയ്സൺ പുളിക്കത്തറ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയർമാനും ആൽബിൻ താണിയത്ത് ജനറൽ കൺവീനറുമായ 101 അംഗം സ്വാഗതസംഘമാണ് രൂപീകരിച്ചത്. ഡിസംബർ 31, ജനുവരി 1 തിയതികളിൽ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിലാണ് ഫെസ്റ്റ്. രണ്ട് ദിവസങ്ങളിലായി നാടൻ ഭക്ഷ്യമേള, പെരിയാർ ബോട്ടിംഗ്, ഫോട്ടോ-ചിത്ര പ്രദർശനം, ഫിലിംഫെസ്റ്റ്, ലൈവ് സ്റ്റേജ് ഷോ, എക്സിബിഷൻ, ഗോതുരുത്ത് കാർണിവൽ, സാംസ്കാരിക സമ്മേളനം, മെഗാ ഇവന്റ് എന്നിവ നടക്കും.