മട്ടാഞ്ചേരി: കൊച്ചി നഗരസഭ കരുവേലിപ്പടി പത്താം ഡിവിഷനിലെ യുവതി യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗമുള്ളതായി കൗൺസിലർ ബാസ്റ്റ്യൻ ബാബു ആരോപിച്ചു. പലതവണ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പട്രോളിംഗ് പോലും നടത്താത്ത അവസ്ഥയാണ് നിലവിലുള്ളത്. പൊതുജനങ്ങൾക്ക് പ്രതികരിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും കൗൺസിലർ പറഞ്ഞു. ഫ്രണ്ട്സ് ആർട്സ് റോഡ്, വിശ്വനാഥൻ ലൈൻ, എ.പി.ജോസഫ് റോഡ്, ചുള്ളിക്കൽ സ്കൂളിന് പുറകുവശത്തെ ഇടവഴി, ആന്റണി വൈദ്യർ റോഡ്, ടിപ്പ് ടോപ്‌ അസീസ് ഗ്രൗണ്ട് എന്നീ പ്രദേശങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ വ്യാപകമായ ലഹരി മരുന്നുപയോഗം ഉള്ളതായി ബാസ്റ്റ്യൻ ബാബു പറഞ്ഞു.