മട്ടാഞ്ചേരി: വ്യവസായ,​ കാർഷിക മേഖലകളെയും ജനജീവിതത്തെയും തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിസിറ്റി നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.പി.ഐ.റെഡ് ഫ്ലാഗിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ റെഡ് ഫ്ലാഗ് കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.ടി.ബി.മിനി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.പി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.ബി.അനിൽകുമാർ സ്വാഗതം ആശംസിച്ചു. അഷറഫ്, എം.എം.ഷിഫാസ്, ഷാനവാസ് എന്നിവർ നേതൃത്വം നൽകി.