മട്ടാഞ്ചേരി: റവന്യു ജില്ലാ സ്കൂൾ ഗെയിംസ് വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മട്ടാഞ്ചേരി ഉപജില്ല ഓവറോൾ ജേതാക്കളായി. ആൺകുട്ടികളുടെ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ മട്ടാഞ്ചേരി ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ തൃപ്പൂണിത്തുറയും സീനിയർ വിഭാഗത്തിൽ പറവൂരും രണ്ടാം സ്ഥാനം നേടി. പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ പിറവം ഒന്നും മട്ടാഞ്ചേരി രണ്ടാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ ആലുവ ഒന്നും പെരുമ്പാവൂർ രണ്ടും സ്ഥാനം സ്വന്തമാക്കി. കൊച്ചിൻ ജിംനേഷ്യം പ്രസിഡന്റ് വി.എസ്. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. എം.എച്ച്.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ സെക്രട്ടറി എം.എം.സലീം, കെ.സി.മധു, സി.എച്ച്.അഫ്സൽ, റാണി റാഫേൽ, കെ.എച്ച്.സിനിൽ, സേവ്യർ ഷൈജൻ,​ ജില്ലാ വെയ്റ്റ്ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറി എം.ആർ.രജീഷ്,​ ജോ.സെക്രട്ടറി രമ്യാ രോഷ്നി എന്നിവർ സംസാരിച്ചു.