കളമശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ അംഗത്വ വിതരണം പുനരാരംഭിച്ചു. മൂന്നു കൊല്ലമായി അംഗത്വ വിതരണം മുടങ്ങിയിരുന്നു. പ്രസിഡന്റ് ഏലൂർ ഗോപിനാഥ് കൂനമ്മാവ് സ്റ്റോഴ്സ് ഉടമ ലിസി തോമസിന് അംഗത്വ രജിസ്ട്രേഷൻ കാർഡ് നൽകി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്.രംഗൻ, ഭാരവാഹികളായ ടി.പി.നന്ദകുമാർ, എം.എക്സ്.സിസോ, എ.ജെ. ജറാൾഡ്, കെ.ബി.സക്കർ, ജേക്കബ്ബ് എന്നിവർ പങ്കെടുത്തു.