 
പറവൂർ: റോട്ടറി ക്ളബ് ഓഫ് കൊച്ചി സെൻട്രൽ പറവൂർ നഗരസഭയുടെ ശരണായലത്തിലെ അന്തേവാസികൾക്ക് കിടക്കൾ നൽകി. ക്ളബ് പ്രസിഡന്റ് ജി. ജയകൃഷ്ണൻ, സെക്രട്ടറി എൻ.വൈ. വെങ്കിട് എന്നിവർ ചേർന്ന് നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതിക്ക് കൈമാറി. വൈസ് ചെയർമാൻ എം.ജെ. രാജു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, ടി.ഡി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.