വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ ചിറപ്പ് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് ബേബി നടേശൻ, സെക്രട്ടറി കെ.കെ. രത്‌നൻ, ദേവസ്വം സെക്രട്ടറി കെ.എസ്. മുരളി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പ്രീത ഗിരികുമാർ (പ്രസിഡന്റ്), പി.എസ്. ദീപു (വൈസ് പ്രസിഡന്റ്) ഷീബ പ്രകാശൻ (സെക്രട്ടറി), വി.കെ. രവി (ജോ.സെക്രട്ടറി), രേഖ പ്രവീഷ്, പ്രസ പ്രദീപ്, രമണി അശോകൻ, ബിന്ദു യോഗീന്ദ്രൻ, കെ.ആർ. മോഹനൻ, ബിനുരാജ് പരമേശ്വരൻ, ബീന സുനിൽകുമാർ, പ്രീമ ഷിജു, സരിത സതീഷ്, ശ്യാമള രാജു, എൻ. എസ്. സവിത (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.