വൈപ്പിൻ: ഇന്ത്യൻ ഭരണഘടനയുടെ മൂല്യം ഉയർത്തിപ്പിടിക്കുന്നതിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന വോയ്‌സ് ചെറായിയിലും പള്ളിപ്പുറത്തുമായി നടത്തുന്ന ത്രിദിന പ്രചാരണത്തിന് ഇന്ന് തുടക്കം.
ചെറായി ബീച്ചിൽ രാവിലെ 11ന് ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. വോയ്‌സ് സംസ്ഥാന പ്രസിഡന്റ് വിത്സൻ കല്ലൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ബെന്നികുര്യൻ, അഡ്വ. ചാർളിപോൾ, ബാസ്റ്റൻ ജോസ്, ഡോ. ജേക്കബ് വടക്കഞ്ചേരി എന്നിവർ ക്ലാസ് നയിക്കും.
10ന് രാവിലെ 6.30ന് മുനമ്പം ഹാർബറിൽ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്യും. സിപ്പി പള്ളിപ്പുറം, കെ.ബി. രാജീവ് എന്നിവർ സംസാരിക്കും. 11ന് രാവിലെ 10ന് പള്ളിപ്പുറം സെന്റ്‌മേരീസ് ഹൈസ്‌കൂളിൽ ഭരണഘടന ക്ലബ്ബിന്റെ ഉദ്ഘാടനം മുനമ്പം പോലീസ് ഇൻസെപെക്ടർ എ.എൽ. യേശുദാസ് നിർവഹിക്കും. പ്രധാന അദ്ധ്യാപിക പി.വി. റാണി, വാർഡ്മെമ്പർ അലക്‌സാണ്ടർ റാൽസൺ, ജെ.എച്ച്.ഐ പി.ജി. ആന്റണി തുടങ്ങിയവർ സംസാരിക്കും.
11ന് രാവിലെ 11ന് ചെറായി സഹോദരൻ മെമ്മാറിയൽ ഹൈസ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, എക്‌സൈസ് ഓഫീസർ രാജി ജോസ് ,ഹെഡ്മിസ്ട്രസ് ജേയ്‌സി, സ്‌കൂൾ മാനേജർ കെ.എസ്. ജയപ്പൻ, വാർഡ് മെമ്പർ രാധിക സതീഷ് തുടങ്ങിയവർ പ്രസംഗിക്കും.
സംസ്ഥാനത്തെ 14 ജില്ലകളിലായി നാനൂറോളം വോളന്റിയർമാരുള്ള സംഘടനയാണ് വോയ്‌സെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത വിത്സൻ കല്ലൽ, പ്രഷീലബാബു എന്നിവർ പറഞ്ഞു.