കളമശേരി: ഏലൂർ നഗരസഭയിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള സർവ്വേയുടെ നഗരസഭാതല ഉദ്ഘാടനംആശ്രയ ഗ്രാമത്തിൽ നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ, ജമീല എന്ന പഠിതാവിന്റെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ലീല ബാബു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.രാജേഷ്, നോഡൽ പ്രേരക് വി.വി.സിനി,​ പ്രേരക് റസീയ ബീവി, യു.എസ്.ബിന്ദു, അങ്കണവാടി ടീച്ചർ ഷൈലജ, കുടുംബശ്രീ പ്രവർത്തകരായ വിജയകുമാരി, ടിഷ വേണു , അഡ്വ. മായ, സീമ ബിജു, ജമീല അഷറഫ് എന്നിവർ സർവേക്ക് നേതൃത്വം നൽകി.