പള്ളുരുത്തി: ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കലാമന്ദിരം പതിനേഴാം അനുസ്മരണ പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു. പ്രഭാമയം 2022 എന്നാണ് പരിപാടിയുടെ പേര്. വിവിധ കമ്മിറ്റികൾ അടങ്ങുന്ന 51 അംഗ സ്വാഗത സംഘമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നവംബർ 4, 5, 6 തിയതികളിൽ പള്ളുരുത്തി ഇ.കെ. നാരായണൻ സ്ക്വയറിൽ അനുസ്മരണം നടക്കും. കഥാപ്രസംഗം. ലഘുനാടകം, കാവ്യധാര, യുവപ്രതിഭാ സംഗമം, ഗാനമേള, ചവിട്ടുനാടകം എന്നിവ മൂന്നു ദിവസങ്ങളിലായി അരങ്ങേറും. ഇടക്കൊച്ചി പ്രഭാകരൻ സ്മാരക അവാർഡ് വിതരണവും കലാപ്രതിഭകളെ ആദരിക്കലും നടക്കും. സ്വാഗതസംഘം ചെയർമാനായി കലാരത്ന കെ.എം. ധർമ്മനെയും രക്ഷാധികാരിയായി ഏ.ഏ. അബ്ദുൾ അസീസിനെയും, പ്രസിഡന്റായി വി.കെ.പ്രകാശനെയും അഡ്വൈസറായി ജോസ് പൊന്നനെയും സെക്രട്ടറിയായി വിജയൻ മാവുങ്കലിനെയും പ്രോഗ്രാം കോഡിനേറ്ററായി ജി.കെ.പിള്ള തെക്കേടത്തിനെയും ജന റൽ കൺവീനറായി ഇടക്കൊച്ചി സലിം കുമാറിനേയും തിരഞ്ഞെടുത്തു.