farm

കൊച്ചി: ജില്ലയിലെ പൊക്കാളി കൊയ്ത്തുത്സവവും അവാർഡ് ദാനവും നാളെ രാവിലെ 8.30ന് കടമക്കുടി നൂറുകെട്ട് പാടശേഖരത്തിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കർഷകറാലി ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. കടമക്കുടി വരാപ്പുഴ ജൈവ പൊക്കാളി ഐ. സി. എ.സിയുടെയും കൃഷി വകുപ്പിന്റെയും ആത്മയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കടമക്കുടി സെന്റ് അഗസ്റ്റിൻ പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം. പി. ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ.രേണു രാജ് മുഖ്യ പ്രഭാഷണം നടത്തും. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ അദ്ധ്യക്ഷത വഹിക്കും.