ആലുവ: ബാംബൂമിഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തോട്ടുമുഖം ശ്രീനാരായണഗിരി ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാംബൂ പ്ലാന്റിംഗ് കേരള ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബാംബൂമിഷൻ ട്രസ്റ്റ് പ്രസിഡന്റ് ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. റിട്ട. എസ്.പി ബാൽ, ഫാ. ഫെലിക്സ്, വേൾഡ് ബാംബൂമിഷൻ ഡയറക്ടർ എ.സി. പീറ്റർ, ഗീത, നാരായണൻ തുടങ്ങിയവർ സംസാരിച്ചു. കർഷകശ്രീ അവാർഡ് നേടിയ ചേർത്തല നിവാസിയായ ജൈവകർഷകൻ രാജേഷ് ഗീതാഞ്ജലി, കടക്കരപ്പള്ളി ഗവ.എൽ.പി സ്കൂളിലെ അദ്ധ്യാപകൻ ജെയിംസ് എന്നിവരെ ആദരിച്ചു.