പെരുമ്പാവൂർ: അഖിലകേരള വിശ്വകർമ്മ മഹാസഭ യൂണിയന്റെ കീഴിലുള്ള യു.കെ.വാസുദേവൻ ആചാരി മെമ്മോറിയൽ ചാരിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഓടക്കാലി പ്രദേശത്തെ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. യൂണിയൻ പ്രസിഡന്റ് കെ.പി. വേണു, സെക്രട്ടറി ബാലൻ പി.കെ, ഖജാൻജി കെ.ആർ.വിജയൻ, ബോർഡ് മെമ്പർ പി.ജി. നാരായണൻ, ഭാരവാഹികളായ പി.പി. സജീവ്, കെ.കെ. പൊന്നപ്പൻ, ഇ.എസ്. മുരളി,അനിൽ കെ.സി, കെ. അശോകൻ, രതീഷ് മാങ്ങാട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.