 
ഉദയംപേരൂർ: വൈ.എം.സി.എ ഉദയംപേരൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാബു പൗലോസ് പ്രസിഡന്റായും ദിലീപ് മാത്യു സെക്രട്ടറിയായും രാജു ജോൺ ട്രഷററായും പി.വി. തോമസ് വൈസ് പ്രസിഡന്റായും ജോസ് അലക്‌സ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.
മുൻ പ്രസിഡന്റ് എം.ജെ.ജോസഫ് ക്ലബ്ബ് ബുള്ളറ്റിൻ പ്രകാശനം ചെയ്തു. വൈ.എം.സി.എയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് വി.എൽ.രാജനെയും ജോജോ കുര്യനെയും പയസ് ആലുംമൂട്ടിലിനെയും ആദരിച്ചു.
വൈ.എം.സി.എ എറണാകുളം സബ് റീജിയൺ ചെയർമാൻ അനിൽ ജോർജ് സ്ഥാനാരോഹണ ചടങ്ങിനു നേതൃത്വം നൽകി. നിലവിലെ പ്രസിഡന്റ് എം.വി.സണ്ണി അദ്ധ്യക്ഷത വഹിച്ചു.