vazha
വാഴക്കുളം ഗ്രാമപഞ്ചായത്തിന് എ.വി.ടി. കമ്പനി നൽകിയ ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ബെന്നി ബഹനാൻ എം.പി. നിർവഹിക്കുന്നു

പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്തിന് എ.വി.ടി കമ്പനി ആംബുലൻസ് നൽകി. ബെന്നി ബഹനാൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ഷാജിത നൗഷാദ്, ഷെമീർ തുകലിൽ, കെ.എം. അബ്ദുൾഅസീസ്, സി.പി. സുബൈറുദീൻ, വിനിത ഷിജു, കമ്പനി പ്രതിനിധികളായ സി.എ. രാജേഷ്, ആർ. അരുൺ, കെ. കെ. രാമചന്ദ്രൻ, പി. മനോജ് എന്നിവർ പ്രസംഗിച്ചു.