പെരുമ്പാവൂർ: സംസ്ഥാന സാക്ഷരത മിഷൻ ന്യൂ ഇന്ത്യ ലിറ്ററസി ഡിജിറ്റൽ സർവേയുടെ പഞ്ചായത്തുതല ഉദ്ഘാടനം കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു. കോടനാട് സി.ഐ കുര്യാക്കോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സിന്ധു അരവിന്ദ്, ജിജി സെൽവരാജ്, കെ.പി. ചാർളി, എം.ഒ. ജോസ്, എം.വി.സാജു ഹരിഹരൻ പടിക്കൽ, പി.എസ്. നിത തുടങ്ങിയവർ പങ്കെടുത്തു.