കൊച്ചി: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം സ്കൂളിലെ നവീകരിച്ച പ്രീ-പ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം പ്രൊഫ.എം.കെ.സാനു നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് കെ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ, ജയൻ അറക്കത്തറ, ക്യാപ്ടൻ ഷിനോബ്, വൈസ് പ്രസിഡന്റ് ആർ.കെ.ഗോപി, സെക്രട്ടറി എം.എൻ.ദിവാകരൻ, ജോ.സെക്രട്ടറി കെ.കെ.ഗോപാലകൃഷ്ണൻ, സീനിയർ ബോർഡ് അംഗങ്ങളായ വി.കെ.കൃഷ്ണൻ, എം.ഡി.ഗോപിദാസ്, വി.കെ.പ്രഭാകരൻ, ട്രഷറർ കെ.എൻ.അപ്പുക്കുട്ടൻ, പ്രിൻസിപ്പൽ രാഖി പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.