hrishiraj-sing
ആലുവ യു.സി കോളേജ് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഹാഫ് മാരത്തൺ മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളേജ് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ലഹരിവിരുദ്ധ സന്ദേശവുമായി ശതാബ്ദി ഹാഫ് മാരത്തൺ ജനപങ്കാളിത്തത്തോടെ നടന്നു. വിവിധയിനങ്ങളിലായി മാരത്തൺ വിജയികൾക്ക് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, കായികതാരങ്ങളായ ഷൈനി വിൽസൺ, വിൽസൺ ചെറിയാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്നലെ പുലർച്ചെ 5.30ന് കോളേജ് അങ്കണത്തിൽ ഷൈനി വിൽസൺ, വിൽസൺ ചെറിയാൻ എന്നിവർ ചേർന്ന് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ വെറ്ററൻ മത്സരത്തിൽ സാമൂഹ്യ പ്രവർത്തകർ ജോസ് മാവേലി വിജയിയായി. കോളേജ് മാനേജർ റവ. തോമസ് ജോൺ, പ്രിൻസിപ്പൽ ഡോ. എംഐ .പുന്നൂസ്, എസ്.ബി.ഐ ചീഫ് മാനേജർ ഗീവർഗീസ് പീറ്റർ, സുധീഷ് നന്തിലത്ത് എന്നിവർ പ്രസംഗിച്ചു.