അങ്കമാലി: കേരള കർഷകസംഘം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷകഭേരി കാർഷിക വിജ്‌ഞാന ക്ലാസ് ജില്ലാ സെക്രട്ടറി എം.സി. സുരേന്ദ്രൻ നിർവഹിച്ചു. ഡോ. സി നാരായണൻകുട്ടി ക്ലാസെടുത്തു. 300 കൃഷിക്കാർക്ക് പച്ചക്കറി വിത്തുകൾ വിതരണം നടത്തി. ഏരിയാ പ്രസിഡന്റ് സി.എൻ. മോഹനൻ അദ്ധ്യക്ഷനായിരുന്നു. കേരളപ്പിറവി ദിനത്തിൽ അങ്കമാലി ഏരിയായിലെ 9 പഞ്ചായത്തുകളിലും അങ്കമാലി മുനിസിപ്പാലിറ്റിയിലുമായി 5000 കുടുംബങ്ങളിൽ പച്ചക്കറികൃഷി ആരംഭിക്കാൻ തീരുമാനിച്ചു.