ആലുവ: ആലുവ രാജഗിരി ആശുപത്രിയിൽ പെയിൻ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണമെഡൽ ജേതാവായ കായികതാരം എൽദോസ് പോൾ ഉദ്ഘാടനം ചെയ്തു. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി എൽദോസ് പോളിനെ ആദരിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ പെയിൻ ക്ലിനിക്ക് സേവനം ലഭ്യമാണ്.