protest

കൊച്ചി: സേവന,​വേതന വ്യവസ്ഥകൾ പുതുക്കുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് കൊച്ചി മെട്രോ കരാർ തൊഴിലാളികൾ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ട് 11ന് സമരപ്രഖ്യാപന സമ്മേളനം നടത്തും. ഉച്ചയ്ക്ക് 2.30ന് എറണാകുളം ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തും. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.ജോർജ് അദ്ധ്യക്ഷത വഹിക്കും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി സമരപ്രഖ്യാപനം നടത്തും.