 
ആലുവ: തോട്ടക്കാട്ടുകര സർവീസ് റോഡിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പറവൂർകവലമുതൽ തോട്ടക്കാട്ടുകര വരെയുള്ള സർവീസ് റോഡിലൂടെ എൻ.എച്ചിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ നിരന്തരം ഉണ്ടാക്കുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി വഴിതിരിച്ചുവിടൽ സമരം നടത്തിയത്. സൂചനാബോർഡുകളും സ്ഥാപിച്ചു.
സർവീസ് റോഡിലൂടെ വരുന്ന അനധികൃത വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാമെന്നും സ്ഥിരമായി പൊലീസിനെ നിയോഗിക്കാമെന്നും ആലുവ ഈസ്റ്റ് സി ഐ അനിൽകുമാർ നേരിട്ടെത്തി ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജില്ലാ സെക്രട്ടറി രാജേഷ് പുത്തനങ്ങാടി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു കൊല്ലംപറമ്പിൽ, ജി മാധവൻകുട്ടി, ജെറോം മൈക്കിൾ,ബേബി വാത്യാട്ട്, കിരൺ കുണ്ടാല, കിരൺ ക്ളീറ്റസ്, ഷാൻറ്റോ, മിലൻ ജെറാൾഡ്, കെയിൻ ഷമ്മി, സഞ്ജയ്, അഫ്സൽ, ഷിയാസ് നൈന എന്നിവർ നേതൃത്വം നൽകി.