കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 58-ാ മത് വിവാഹ പൂർവ്വ കൗൺസലിംഗ് കോഴ്‌സ് യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് ഉദ്ഘാടനം ചെയ്തു .

ടി.കെ.പത്മാനാഭൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ.പി. ശിവദാസ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഭാമ പന്മനാഭൻ, സൈബർ സേനാ ജില്ലാ കൺവീനർ റെജി മോൻ, കോഴ്‌സ് നേതൃത്വം നൽകുന്ന പായിപ്ര ദമനൻ, പി.വി.ശിവദാസ് എന്നിവർ സംബന്ധിച്ചു. കോഴ്സ് കോ ഓർഡിനേറ്റർ കെ.കെ. മാധവൻ സ്വാഗതവും യൂണിയൻ കൗൺസിൽ അംഗം ടി. എം. വിജയകുമാർ നന്ദിയും പറഞ്ഞു.