വൈപ്പിൻ: ജില്ലയെ ഡിമെൻഷ്യ സൗഹൃദജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ ഡിമെൻഷ്യ പരിപാലനത്തിൽ പരിശീലനം നൽകി .
ജില്ലാ ഭരണകൂടവും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ന്യൂറോസയൻസും സംയുക്തമായി കേരള സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധി പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നൽകിയത്. ബോധി ബ്ലോക്ക് കോ ഓഡിനേറ്റർ അനില ജെയിൻ ക്ലാസ് നയിച്ചു.